റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴാതെ…

At Malayalam
1 Min Read

കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പണനയം പ്രഖ്യാപിക്കാനിരിക്കുന്നത് ഉറ്റുനോക്കുകയാണ് വിപണി. ആഗോള തലത്തില്‍ ഓഹരി വിപണിയിലും സ്വര്‍ണ വിപണിയിലും മാറ്റമുണ്ടാക്കാന്‍ വഴിയൊരുക്കുന്നതാകും യുഎസ് പണനയം. പലിശ നിരക്ക് കുറയ്ക്കുന്ന സൂചനകളുണ്ടായാല്‍ സ്വര്‍ണവില ഉയരാന്‍ കാരണമാകും.

സംസ്ഥാനത്ത് ഈ മാസം 2000 രൂപയിലധികമാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 48640 രൂപയില്‍ ഇന്നും തുടരുന്നു. കഴിഞ്ഞ ദിവസമാണ് ഈ വിലയിലേക്ക് സ്വര്‍ണം എത്തിയത്. ഗ്രാമിന് 6080 രൂപ നല്‍കണം. ഡോളര്‍ സൂചിക 103.87ലാണുള്ളത്. സൂചിക നേരിയ തോതില്‍ ഉയരുകയാണ്. ഇത് സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കുന്നതാണ്. അതേസമയം, വന്‍തോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കേണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ സൂചിപ്പിക്കുന്നു. നേരിയ ചാഞ്ചാട്ടത്തിനും വില കയറ്റത്തിനുമാണ് സാധ്യതയെന്നും അവര്‍ കരുതുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment