രാജ്യത്തെ സാമൂഹിക സുരക്ഷാ ഗുണഭോക്താക്കളായ സാധാരണ ജനങ്ങൾക്ക് റമദാൻ മാസ സമ്മാനമായി 300 കോടി റിയാൽ വിതരണം ചെയ്യാൻ ഉത്തരവിട്ടു സൽമാൻ രാജാവ്. ഓരോ കുടുംബത്തിന് 1000 റിയാലും വ്യക്തിക്ക് 500 റിയാലുമാണ് വിതരണം ചെയ്യുക.
വരും മണിക്കൂറുകളിൽ തന്നെ പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കും.
