130 കിലോ കഞ്ചാവു പിടിച്ചു

At Malayalam
1 Min Read

കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവു വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 130 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അന്തിക്കാട് സ്വദേശികളായ അനുസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ റൂറൽ ഡാൻസാഫും കൊടുങ്ങല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾ രണ്ടു പേരും വണ്ടിയിൽ തന്നെ ഉണ്ടായിരുന്നു.

- Advertisement -

ഇന്നു പുലർച്ചെ അഞ്ചു മണിയോടെ കൊടുങ്ങല്ലൂർ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇടുക്കി രജിസ്ട്രേഷനുള്ള വണ്ടിയാണ് പിടികൂടിയത്. ഒ‍ഡിഷയിൽ നിന്നാണ് ലോറി വന്നതെന്ന് പൊലിസ് പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment