പടയപ്പയെ പടി കടത്താൻ ഒരുക്കം

At Malayalam
1 Min Read

മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടു കൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. ഹൈറേഞ്ച് സി സി എഫ് ആർ ആണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഉദ്യോ​ഗസ്ഥരുടെ പ്രത്യേക യോ​ഗം ചേർന്ന ശേഷമാണ് തീരുമാനം. നിലവിൽ ഉൾക്കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പ നിലയുറപ്പിച്ചിട്ടുള്ളത്.

മയക്കു വെടി വച്ച് പിടികൂടേണ്ടതില്ലെന്നാണ് തീരുമാനം. ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണം നടത്തും. ഉൾക്കാട്ടിലേക്ക് കൊണ്ടു വിടാൻ സാധിക്കുന്ന പ്രദേശത്തെത്തിയാൽ തുരത്താനാണ് നീക്കം. ആർ ആർ ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘം ദൗത്യത്തിൽ പങ്കുചേരുന്നുണ്ട്.

മാട്ടുപ്പെട്ടി, തെൻമല പ്രദേശങ്ങളിൽ ഇന്നലെയും പടയപ്പ ജനവാസ മേഖലയിലിറങ്ങി കടകൾ തകർത്തിരുന്നു. തീറ്റയും വെള്ളവും കിട്ടാത്തതാണ് ആന ഇറങ്ങുന്നതിനു കാരണം. തീറ്റയും വെള്ളവും ലഭിക്കുന്ന ഉൾക്കാട്ടിലെത്തിച്ചു തിരികെ നാട്ടിലേക്കു വരുന്നത് ഒഴിവാക്കാനാണ് ശ്രമം. രണ്ടു ദിവസത്തിനിടെ ആറു കടകളാണ് ആന തകർത്തത്. കാട്ടിലേക്ക് തുരത്തിയാലും ആന വീണ്ടും തിരിച്ചു വരുന്നതാണ് തലവേദനയായി മാറുന്നത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment