ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്കൂട്ടർ യാത്രക്കാരിയുടെ മാല പൊട്ടിച്ചു. സ്കൂട്ടർ യാത്രക്കാരി വശത്തേക്ക് തിരിയാനായി വാഹനം നിർത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേർ ആറു പവന്റെ മാല പൊട്ടിച്ചെടുത്തത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ നെയ്യാറ്റിൻകര പ്ലാമൂട്ടുകട പുഴുക്കുന്ന് റോഡിലാണ് സംഭവം. ഡ്രൈവിങ് സ്കൂൾ അധ്യാപികയായ ലിജി ദാസിൻ്റെ മാലയാണ് നടുറോഡിൽവച്ച് കവർന്നത്.ഡ്രൈവിങ് സ്കൂകൂളിൽനിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
പ്രധാനറോഡിൽനിന്ന് വശത്തേക്ക് തിരിയാനായി വാഹനം നിർത്തിയപ്പോൾ പിന്നാലെ ബൈക്കിലെത്തിയവർ അധ്യാപികയെ ആക്രമിക്കുകയും ബലമായി മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു. ബൈക്കിന്റെ പിറകിലിരുന്നയാളാണ് അധ്യാപികയെ ആക്രമിച്ച് മാല കവർന്നത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊഴിയൂർ പോലീസിൽ പരാതി നൽകി.