കാട്ടാനക്കൂട്ടം ഒരു മണിക്കൂർ റോഡിൽ, എം എൽ എ യും പെട്ടു

At Malayalam
0 Min Read

വാല്‍പ്പാറ എം എല്‍ എ അമുല്‍ കന്തസ്വാമിയുടെ വാഹനത്തിനു മുന്നില്‍ കാട്ടാനക്കൂട്ടം. പൊള്ളാച്ചി റോഡില്‍ അയ്യര്‍പാടിക്ക് സമീപമാണ് ആനക്കൂട്ടം നിലയുറപ്പിച്ചത്. എം എല്‍ എ വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെയാണ് റോഡില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയത്.

കുട്ടിയാനയുള്‍പ്പടെ ഏഴ് ആനകളാണ് ഒരു മണിക്കൂറിലേറെ നേരം റോഡില്‍ നിലയുറപ്പിച്ചത്. ഇതേ തുടര്‍ന്ന് എം എല്‍ എയുടെയും നിരവധി സഞ്ചാരികളുടെയും വാഹനം ഏറെ നേരം റോഡില്‍ കുടുങ്ങി. പിന്നീട് വനപാലകരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.പതിവായി കാട്ടാനകള്‍ ഇറങ്ങുന്ന സ്ഥലമാണ് ഈ പ്രദേശമെന്ന് നാട്ടുകാര്‍ പറയുന്നു. വാഹന ഗതാഗതം നിലവിൽ സുഗമമാക്കിയിട്ടുണ്ട്.

TAGGED:
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment