അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റി. രണ്ടു സംസ്ഥാനങ്ങളിലും ജൂണ്‍ നാലിനു പകരം വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിനാണ് .അരുണാചല്‍ പ്രദേശിലും സിക്കിമിലും ഏപ്രില്‍ 19 നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിനു കഴിയും. അതിനു മുന്‍പേ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണു കമ്മീഷന്റെ നീക്കം. തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല.