ഭാരത് ജോഡോ യാത്രയുടെ മെഗാ റാലി ഇന്ന്. വൈകിട്ട് ആറ് മണിയോടെ മുംബൈ ശിവാജി പാർക്കിൽ നിന്നാണ് മെഗാ റാലി ആരംഭിക്കുക. ശരത് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഭഗവന്ത് മൻ, എംകെ സ്റ്റാലിൻ തുടങ്ങിയവരൊക്കെ റാലിയിൽ പങ്കെടുക്കും. ക്ഷണം ലഭിച്ചെങ്കിലും സിപിഎമ്മും സിപിഐയും പങ്കെടുക്കുന്നില്ല.