ടേക് ഓഫിനു പിന്നാലെ വിമാനം തീപിടിച്ച് 15 പേർ മരിച്ചു

At Malayalam
1 Min Read

ടേക്ക് ഓഫിനു പിന്നാലെ തീ പിടിച്ച് കൂപ്പുകുത്തി വിമാനം. മുഴുവൻ യാത്രക്കാരും മരിച്ചു. ഏഴു യാത്രക്കാരും എട്ടു ജീവനക്കാരുമായി പറന്നുയർന്ന റഷ്യൻ കാർഗോ വിമാനമാണ് മോസ്കോയുടെ വടക്കു കിഴക്കൻ മേഖലയിലുള്ള ഇവാനോവോയ്ക്ക് സമീപം തകർന്നുവീണത്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഇല്യുഷിൻ സെക്കൻഡ് 76 ഇനത്തിലുള്ള വിമാനമാണ് തകർന്നത്.

പശ്ചിമ റഷ്യയിലെ സൈനിക കേന്ദ്രത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം ചൊവ്വാഴ്ചയാണ് തകർന്നത്. ടേക്ക് ഓഫിനു പിന്നാലെ എൻജിനിൽ തീ പടർന്നാണ് അപകടമുണ്ടായതെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രി പറയുന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അപകടത്തിന് ഏതാനും നിമിഷങ്ങൾക്ക് മുന്‍പുള്ളതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ജനുവരി മാസത്തിൽ സമാനമായ സംഭവത്തിൽ റഷ്യൻ വിമാനം ബെൽഗോരോഡ് മേഖലയിൽ തകർന്ന് വീണിരുന്നു. ഈ അപകടത്തിൽ 65 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. അപകടത്തിനു പിന്നാലെ റഷ്യൻ വിമാനം യുക്രൈൻ വെടിവച്ച് വീഴ്ത്തിയെന്ന ആരോപണം റഷ്യ ഉന്നയിച്ചിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.