ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു. എൻട്രൻസ് കോച്ചിങ് രംഗത്ത് AI, അഡാപ്റ്റീവ് ലേർണിംഗ് എന്നീ സാങ്കേതികതകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ ഇൻസ്റ്റിറ്റ്യൂട്ടാണ് മലപ്പുറത്തെ എഡ്യുപ്പോർട്ട് ക്യാമ്പസ്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം നിർവഹിച്ചു.