തോട്ടത്തിൽ കണ്ടെത്തിയ കൊമ്പൻ അവശനിലയിൽ

At Malayalam
0 Min Read

അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പനാന അവശനിലയില്‍. കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിയാണ് അവശനിലയില്‍ കഴിയുന്നത്. ഇന്നലെ രാവിലെ മുതല്‍ ആന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ യാര്‍ഡിന് സമീപത്ത് തന്നെ കിടക്കുകയാണ്.ഇന്നലെ ഉച്ചയോടെയാണ് ആന സ്ഥലത്തെത്തുന്നത്.

രാത്രി മുഴുവന്‍ ആന അവശനിലയില്‍ കിടപ്പായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ മറ്റൊരു കാട്ടാന സമീപത്തെത്തി നോക്കിയിട്ട് പോയിരുന്നുവെന്നും തദ്ദേശവാസികള്‍ പറയുന്നു.ആനയ്ക്ക് അവശതകളുണ്ടെന്നാണ് വിലയിരുത്തല്‍. ഡി എഫ് ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. വനംവകുപ്പു ഡോക്ടര്‍ ഉടന്‍ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment