കളഞ്ഞിട്ടു ഞാൻ തിരുവനന്തപുരത്ത് പൊയ്ക്കോളാമെന്ന് സുരേഷ് ഗോപി

At Malayalam
1 Min Read

തെരഞ്ഞെടുപ്പ് സന്ദര്‍ശനത്തിയപ്പോള്‍ ആളു കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിന് ആളു കുറഞ്ഞതിലാണ് സുരേഷ് ഗോപി ബി ജെ പി പ്രര്‍ത്തകരോട് കയര്‍ത്തത്.

സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ആളു കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേരു ചേര്‍ക്കാത്തതുമാണ് പ്രകോപനത്തിനു കാരണമായത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച്തരാനാണെങ്കില്‍ വോട്ടു ചെയ്യുന്ന പൗരന്മാര്‍ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാമെന്നും സുരേഷ് ഗോപി പ്രവര്‍ത്തകരോട് ക്ഷോഭിച്ചു പറയുന്നുണ്ട്.

- Advertisement -

സുരേഷ് ഗോപി ശാസ്താംപൂവ്വം കോളനിയില്‍ എത്തിയപ്പോള്‍ അവിടെ ആളുകുറവായിരുന്നു. 25 ഓളം പേര്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനായില്ല എന്നീ കാരണങ്ങളാണ് സുരേഷ് ഗോപിയെ പ്രകോപിതനാക്കിയത്. ഇവിടെ ബൂത്ത് ഏജന്റുമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്താണ് ജോലിയെന്നും സുരേഷ് ഗോപി ക്ഷുഭിതനായി ചോദിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment