ട്രെയിനുകൾ വൈകും പണി കിട്ടാതെ നോക്കണേ

At Malayalam
1 Min Read
New train timing from 1st October

പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.. ചില ട്രെയിനുകൾ റദ്ദാക്കി. ചിലത് വൈകിയോടും. ഇന്നു മുതൽ ഈ മാസം 25 വരെ ട്രെയിൻ ​സമയത്തിൽ മാറ്റമുണ്ട്.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ നോക്കാം

ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തിയതികളിൽ റദ്ദാക്കിയിട്ടുണ്ട്.

കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തിയതികളിൽ റദ്ദാക്കിയിട്ടുണ്ട്.

- Advertisement -

നിലമ്പൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തിയതികളിൽ റദ്ദാക്കിയിട്ടുണ്ട്.

ഷൊർണൂർ റോഡ്- നിലമ്പൂർ എക്സ്പ്രസ് -10, 16, 17 തിയതികളിൽ റദ്ദാക്കിയിട്ടുണ്ട്.

വൈകിയോടുന്ന ട്രെയിനുകൾ

കൊച്ചുവേളി- ശ്രീ ​ഗം​ഗാന​ഗർ എക്സ്പ്രസ് ഇന്ന് (മാർച്ച് – 10) 45 മിനിറ്റ് വൈകി വൈകിട്ട് 4.30 ന് കൊച്ചുവേളിയിൽ നിന്നു പുറപ്പെടും. 16 ന് നാലു മണിക്കൂറും 23ന് ഒരു മണിക്കൂറും ഈ വണ്ടി വൈകുകയും ചെയ്യും.

കൊയമ്പത്തൂർ- ജബൽപുർ എക്സ്പ്രസ്- 11, 18, 25 തിയതികളിൽ ഒരു മണിക്കൂർ വൈകി രാവിലെ 6.05 ന് മാത്രമേ കൊയമ്പത്തൂരിൽ നിന്ന് പുറപ്പെടുകയുള്ളു.

കൊച്ചുവേളി- നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് 9, 15, 16 തിയതികളിൽ ഒരു മണിക്കൂർ വീതം വൈകി രാത്രി ഒൻപതിനേ പുറപ്പെടുകയുള്ളു

Share This Article
Leave a comment