ബിജെപിയുടെ ഫ്ലക്സിൽ കെ കരുണാകരൻ

At Malayalam
0 Min Read

നിലമ്പൂരില്‍ കെ കരുണാകരന്‍റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോര്‍ഡ്. ബോര്‍ഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകി. തുടർന്ന്, കോൺഗ്രസ് പ്രവര്‍ത്തകര്‍ എത്തി ഫ്ലക്സ് വലിച്ചുകീറി. പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തില്‍ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ നേരത്തേ താക്കീത് ചെയ്തിരുന്നു.

നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്‍റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരന്‍റെ ചിത്രവും വന്നിരിക്കുന്നത്. ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment