ഇന്ത്യയിലെ ദാരിദ്ര്യ കണക്ക് തെറ്റ്

At Malayalam
1 Min Read

ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം സംബന്ധിച്ച് ലോക ബാങ്ക് പുറത്തിറക്കിയ കണക്ക് തെറ്റാണെന്നും, ദരിദ്രരുടെ എണ്ണത്തിൽ കുറവുണ്ടെന്നും ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന യുഎസ് തിങ്ക് ടാങ്കിന്‍റെ റിപ്പോർട്ട്. ഇന്ത്യ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കിക്കഴിഞ്ഞെന്നും, ദാരിദ്ര്യരേഖ ക്രമാനുഗതമായി ഉയര്‍ത്താൻ സമയമായെന്നും റിപ്പോർട്ടിൽ പറയുന്നു. ശൗചാലയ നിര്‍മാണം, പാചക വാതക ലഭ്യത, പൈപ്പിലൂടെയുള്ള ജലവിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പൊതുഫണ്ടിങ് പരിപാടികളാണ് പുനര്‍വിതരണ നയത്തിന് ശക്തി പകരുന്നതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ വാങ്ങൽ ശേഷിയിലുണ്ടായ വർധനയും റിപ്പോർട്ടിൽ എടുത്തു പറയുന്നു. ഉയര്‍ന്ന വളര്‍ച്ചയും അസമത്വം കാര്യമായി കുറഞ്ഞതും ഇന്ത്യയില്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment