മംഗളൂരുവിലെ കടമ്പയിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണം നടത്തിയ അബിൻ എന്ന മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെൺകുട്ടികൾ പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കടമ്പ ഗവ. കോളജിലെ വിദ്യാർത്ഥികളാണിവർ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംബിഎ വിദ്യാർഥിയാണ് 23 വയസ്സുള്ള അബിൻ. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് വിദ്യാർഥികൾക്കു നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് അബിൻ ആക്രമണം നടത്തിയത്.
