പോത്തീസ് സ്ഥാപകൻ സടയാണ്ടി മൂപ്പനാർ മരിച്ചു

At Malayalam
1 Min Read

പോത്തീസ് വസ്ത്രവില്‍പ്പനശാലാ ശൃംഖലയുടെ സ്ഥാപകന്‍ കെ വി പി സടയാണ്ടി മൂപ്പനാര്‍ (84) അന്തരിച്ചു. തമിഴ്നാട്ടിലെ ശ്രീവല്ലിപുത്തൂരില്‍ നെയ്ത്തുകാരുടെ കുടുംബത്തിലാണ് സടയാണ്ടി മൂപ്പനാരുടെ ജനനം. സ്വന്തമായി നെയ്ത തുണിത്തരങ്ങള്‍ വില്‍ക്കാന്‍ അച്ഛന്‍ കെ വി പോത്തി മൂപ്പനാര്‍ 1923-ല്‍ ‘പോത്തി മൂപ്പനാര്‍’ എന്ന പേരില്‍ കട തുടങ്ങിയിരുന്നു.

1977ല്‍ സടയാണ്ടി മൂപ്പനാര്‍ കടയുടെ പേര് ‘പോത്തീസ്’ എന്നാക്കി മാറ്റി. ആദ്യം പട്ടുസാരികള്‍ മാത്രം വിറ്റു. ദിവസം 50 രൂപ ലാഭം പ്രതീക്ഷിച്ചു തുടങ്ങിയ കടയുടെ വിറ്റുവരവ് ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും കടന്നപ്പോള്‍ 1986-ല്‍ തിരുനെല്‍വേലിയില്‍ രണ്ടാമത്തെ ഷോറൂം തുറന്നു. ഇപ്പോള്‍ കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ പോത്തീസിന് ശാഖകളുണ്ട്.

2017-ല്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ സടയാണ്ടി മൂപ്പനാര്‍ ഇടം പിടിക്കുകയും ചെയ്തു. മക്കളും കൊച്ചുമക്കളുമാണ് ഇപ്പോള്‍ പോത്തീസിന് നേതൃത്വംനല്‍കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment