ഗോവയെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ്

At Malayalam
1 Min Read

ഐഎസ്എല്ലില്‍ കൊച്ചിയിലെ ആവേശപ്പോരില്‍ എഫ്‌സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേട്ടത്തോടെ ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡമന്റക്കോസും ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോര്‍ സെര്‍ണിച്ചും ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ സ്‌കോര്‍ ചെയ്തു.

ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ പിന്നിട്ടുനിന്ന ശേഷമാണ് ഗോവയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ജയം പിടിച്ചു വാങ്ങിയത്. ഗോവയ്ക്കായി റൗളിന്‍ ബോര്‍ജസി, പാസ് മുഹമ്മദ് യാസിര്‍, എന്നിവരാണ് ഗോവയുടെ സ്‌കോറര്‍മാര്‍.ആദ്യപകുതിയില്‍ ഒരു ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ ബ്ലാസ്‌റ്റേഴസിനായില്ല. രണ്ടാം പകുതിയില്‍ 51ാം മിനിറ്റില്‍ ജാപ്പനീസ് താരം ഡൈസുകെ സകായ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യം വല ചലിപ്പിച്ചു. 81ാം മിനിറ്റില്‍ ഗോവ പെനാല്‍റ്റി വഴങ്ങി. കിക്കെടുത്ത ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം ഗോള്‍ നേടി. മൂന്നു മിനിറ്റിനു ശേഷം ഇടതു വിങ്ങില്‍നിന്ന് അയ്മന്‍ നല്‍കിയ പാസ് ഡയമന്റക്കോസ് വീണ്ടും ലക്ഷ്യത്തിലെത്തിച്ചു.

88ാം മിനിറ്റില്‍ ഫെദോര്‍ സെര്‍ണിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് നാലിലേക്ക് ഉയര്‍ത്തി. പിന്നീട് ഗോവ ആക്രമിച്ച് കളിച്ചെങ്കിലും ബാസ്റ്റേഴ്‌സ് പ്രതിരോധത്തെ മറികടക്കാനായില്ല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment