ബുള്ളറ്റിൽ തൊടല്ലേ പണി കിട്ടും

At Malayalam
1 Min Read

എൻഫീൽഡ് ബുള്ളറ്റിന്റെ ശബ്ദം കൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ പേരാണ് വാഹനവകുപ്പിന്റെ വലയില്‍ വീണത്. 7,000 രൂപ പിഴ ചുമത്തിയ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സൈലൻസറുകൾ മാറ്റി ആര്‍ ടി ഓഫീസില്‍ വാഹനവുമായി ഹാജരാകാനും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

മോട്ടോര്‍ വാഹനനിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. മലിനീകരണ നിയന്ത്രണം സംബന്ധിച്ച് ഭാരത് സ്റ്റേജ്-4 ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ മിക്ക കൂട്ടിച്ചേര്‍ക്കലുകളും.ശബ്ദം കൂട്ടാനായി പുകക്കുഴലിലെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ അഴിച്ചു മാറ്റും.

- Advertisement -

ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുക മാത്രമാണ് പലരുടെയും ആവശ്യം. എന്നാല്‍ ഇവ ശബ്ദ- വായു മലിനീകരണത്തിനു കാരണമാകുന്നു. സാധാരണഗതിയില്‍ 92 ഡെസിബല്‍ വരെ ശബ്ദമേ ബൈക്കുകള്‍ക്കും ബുള്ളറ്റുകള്‍ക്കും പാടുള്ളൂ. എന്നാല്‍ ഇത്തരം ബുള്ളറ്റുകൾ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.

Share This Article
Leave a comment