തുരങ്കത്തിലൂടെ കഞ്ചാവ് കടത്തിയവർ അകത്തായി

At Malayalam
1 Min Read

തൃശൂരിലെ കുതിരാൻ തുരങ്കത്തിൽ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 78 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പുത്തൂർ സ്വദേശി അരുൺ (​30), അഖിൽ (29) എന്നിവരെയാണ് ലഹരിവിരുദ്ധ സ്ക്വാഡും പീച്ചി പൊലീസും ചേർന്ന് പിടികൂടിയത്.

ഇവരുടെ പക്കൽ നിന്നും 78 കിലോ കഞ്ചാവും മൂന്നു കിലോ ഹഷീഷ് ഓയിലും രണ്ടു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. ലഹരി വസ്തുക്കൾക്ക് 3.75 കോടി രൂപ വിപണി മൂല്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. പടിഞ്ഞാറെ തുരങ്ക മുഖത്ത് കഴിഞ്ഞ രാത്രി 1.30നായിരുന്നു സംഭവം. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പ്രതികൾ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടത്തി. രണ്ടു കാറുകളിലായാണ് പ്രതികൾ വന്നത്. പ്രതികളിൽ ഒരാൾ ഒരു കാറിൽ മുന്നിൽ സഞ്ചരിക്കുകയും തടസങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടാമൻ അടുത്ത കാറിൽ ലഹരിമരുന്നുമായി വരുന്നതുമാണ് രീതി. കഞ്ചാവു കേസടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺ. ഇയാളുടെ അടുത്ത ബന്ധുവാണ് അഖിൽ

Share This Article
Leave a comment