നല്ല സംഗീതത്തിന് നമ്മുടെ മാനസിക ആരോഗ്യത്തിൽ വലിയ പ്രാധാന്യമുണ്ട്. മോശപ്പെട്ട മാനസികാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ സംഗീതം ആസ്വദിക്കുന്നത് നമ്മളെ കൂടുതൽ പോസിറ്റീവാക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
രാവിലെ ഉറക്കം എഴുന്നേറ്റ് കുറച്ചു സമയം സംഗീതം ആസ്വദിച്ചു നോക്കൂ. അത് വലിയ മാറ്റം നമ്മിലുണ്ടാക്കുന്നത് പ്രകടമായി തന്നെമനസിലാകും.
സംഗീതം എങ്ങനെയാണ് മനുഷ്യരിൽ പ്രവർത്തിക്കുക എന്നതിന് ഉത്തരമുണ്ട്.സംഗീതം ആസ്വദിക്കുന്നത് സന്തോഷത്തിന് കാരണക്കാരനായ ഹോര്‍മോൺ , ഡോപമിന്റെ അളവു കൂട്ടുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അങ്ങനെ നമ്മൾ കൂടുതല്‍ പ്രസരിപ്പുള്ളവരാകുന്നു. ഉത്കണ്ഠ, സമ്മർദം എന്നിവ കുറയ്ക്കാന്‍ സംഗീതം വളരെ നല്ലതാണ്. മാനസിക സമ്മർദ്ദത്തിന് കാരണമായ കോര്‍ട്ടിസോൺ ഹോര്‍മോണിന്റെ അളവു കുറച്ച് ഡോപമിന്‍ കൂട്ടുന്നതിന് സംഗീതം വഴിയൊരുക്കുന്നു.
കൂടാതെ സംഗീതം മനസിൻ്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കും. തലച്ചോറിലുണ്ടാകുന്ന രാസ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രദ്ധകൂടും. സംഗീതം ആസ്വദിക്കാന്‍ മാത്രം കുറച്ചു സമയം ദിവസവും മാറ്റിവെക്കണം. ശ്രദ്ധ വർധിക്കുന്നതു പോലെ ഓര്‍മ്മശക്തിക്കും സംഗീതം ഉത്തമമാണ്. ഉറക്കം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും.
സംഗീതം ആസ്വദിച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്നത് മനസിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. വര്‍ക്കൗട്ട് പ്രയാസങ്ങള്‍ അകറ്റാനും രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താനും ഇതു സഹായിക്കും.