പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരസ്യമായി തെറി വിളിച്ച് കെ പി സി സി പ്രസിഡൻ്റ് കെ. സുധാകരൻ. ആ ചൂടാറും മുമ്പേ ബി ജെ പി നേതാവ് കെ. സുരേന്ദ്രനെ പിടിച്ച് കെ പി സി സി പ്രസിഡൻ്റാക്കി പത്തനംതിട്ടയിലെ കോൺഗ്രസ് എം പി ആൻ്റോ ആൻ്റണി. സംഗതി നാവു പിഴയാണങ്കിൽ പോലും ആൻ്റോ ആൻ്റണിയും എയറിൽ തന്നെ . മനസിൽ ബി ജെ പിയും സുരേന്ദ്രനുമാണന്നും എങ്ങനേലും ജയിച്ച് ഡെൽഹിയിൽ എത്തട്ടെ എന്നു ചിന്തിച്ചു നടക്കുന്നതു കൊണ്ടാവാം ആൻ്റോയ്ക്ക് അബദ്ധം പിണഞ്ഞതെന്നുമാണ് ട്രോളുകൾ.
സമരാഗ്നിക്കിടയിലെ പൊള്ളുന്ന തെറി വിളിയിൽ ന്യായീകരണങ്ങളും നിരവധിയാണ്. ഞങ്ങളുടെ അനിയനെ ഞങ്ങളുടെ ചേട്ടൻ തെറി വിളിക്കും, അത് സ്വാഭാവികം എന്ന മട്ടിലാണ് ചിലർ.ഷാനിമോൾ ഉസ്മാനടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇടപെട്ടില്ലായിരുന്നെങ്കിൽ ഇന്നലെ സുധാകരൻ കൊടുങ്ങല്ലൂർ ഭരണി പാട്ടു തന്നെ കാഴ്ചവച്ചേനെ എന്ന് ട്രോളൻമാർ പറയുന്നു.ഏതായാലും കോൺഗ്രസിന് ശനി തന്നെയെന്ന് ഒളിഞ്ഞും തെളിഞ്ഞും നേതാക്കൻമാർ പറയുന്നുണ്ടത്രേ. ഇലക്ഷൻ മുറുകുന്നതോടെ മുന്നണികൾക്കിടയിലിറങ്ങി നൂറുമേനി കൊയ്യാനൊരുങ്ങുകയാണ് സോഷ്യൽ മീഡിയ ടോളൻമാർ.
