ജെയ്‌സൺ സഞ്ജയ് ചിത്രത്തിൽ ദുൽക്കർ.?

At Malayalam
1 Min Read

ദളപതി വിജയിയുടെ മകൻ ജെയ്‌സൺ സഞ്ജയ് സംവിധാന രംഗത്തേക്ക് വരുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ യുവ സൂപ്പർസ്റ്റാർ ദുൽഖർ സൽമാനെയാണ് ജെയ്‌സൺ തന്‍റെ ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത് എന്നാണ് പുതിയ വിവരം. ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുൽഖർ സൽമാൻ കമല്‍ഹാസന്‍റെ തമിഴ് ആക്ഷൻ ഡ്രാമ ചിത്രമായ തഗ് ലൈഫില്‍ അഭിനയിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന കമൽഹാസനും മണിരത്നവും ചേർന്നാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 28നാണ് ജെയ്‌സൺ സഞ്ജയ് ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടന്നുവരുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. വിജയിയുടെ അറിവോടെ അല്ല ജെയ്‌സൺ സഞ്ജയ് സംവിധാന രംഗത്തേക്ക് കടന്നുവരുന്നത് എന്നതടക്കം വാര്‍ത്തകള്‍ പിന്നാലെ വന്നിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment