ദേ, പിന്നേം പുലി

At Malayalam
0 Min Read

തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി. എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലി സാന്നിധ്യം കണ്ടെത്തിയത്. പശുക്കുട്ടിയെ പുലി കൊന്നു തിന്നുകയും ചെയ്തു.നേരത്തെയും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടായിരുന്നു.

പുലിയുടെ സാന്നിധ്യമുണ്ടായതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വിവരം അറിഞ്ഞ് പ്രദേശത്ത് വനം വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തി. ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്.വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. കൂട് ഉള്‍പ്പടെ സ്ഥാപിച്ച് വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share This Article
Leave a comment