കൊഹ്‌ലിക്കും അനുഷ്കയ്ക്കും ആൺകുഞ്ഞ്

At Malayalam
1 Min Read

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കൊഹ്‌ലി അഭിനേത്രി അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് പിറന്നു. കൊഹ്‌ലി തന്നെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വിവരം അറിയിച്ചത്. അകായ് എന്നാണ് കുഞ്ഞിൻ്റെ പേരെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കൊഹ്‌ലി തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് വാമിഖയ്ക്ക് 3 വയസാണ് പ്രായം. 2021 ജനുവരിയിലാണ് വാമിഖ ജനിച്ചത്.

നിലവിൽ ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് കുടുംബപരമായ കാര്യങ്ങളെ തുടർന്ന് കൊഹ്‌ലി അവധിയെടുത്തിരുന്നു. ആദ്യം രണ്ട് ടെസ്റ്റുകളിൽ നിന്ന് മാറിനിന്ന കൊഹ്‌ലി പിന്നീട് പരമ്പരയിൽ നിന്ന് തന്നെ പിന്മാറി. ഈ മാസം 23നാണ് പരമ്പരയിലെ നാലാം ടെസ്റ്റ്. പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിലാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment