ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി (കെ.ടി.എഫ്.സി) വിപുലമായ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു.ആദ്യഘട്ടത്തിൽ ടൂറിസം ഫിനിഷിംഗ് സ്‌കൂളുകൾ സ്ഥാപിച്ച് മെച്ചപ്പെട്ട നൈപുണ്യ പരിശീലനം ലഭ്യമാക്കും.
ടൂറിസം രംഗത്ത് വൈദഗ്ദ്ധ്യമുള്ള ജോലിക്കാരുടെ കുറവ് പരിഹരിക്കാനാണ് ലക്ഷ്യം. ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഗസ്റ്റ് റിലേഷൻസ്, ഹോംസ്റ്റേ സംരംഭകത്വ വികസനം തുടങ്ങിയ കോഴ്‌സുകളാണ് നൽകുന്നത്. ടൂറിസം രംഗത്തെ വിദഗ്ദ്ധരുടെ സഹകരണത്തോടെ മികച്ച പരിശീലനം നൽകും. ശരാശരി ആറു മാസം വരെ ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്‌സുകളിൽ പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പും നൽകും.