അപ്രന്റീസ് തസ്തികയില്‍ ആയിരത്തിലേറെ ഒഴിവുകള്‍

At Malayalam
1 Min Read

സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ അപ്രന്റീസ് തസ്തികയില്‍ ആയിരത്തിലേറെ ഒഴിവുകള്‍. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ചെന്നൈയിലുള്ള ദക്ഷിണ മേഖല ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡവലപ്‌മെന്റ് സെന്ററും ചേര്‍ന്നാണ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നത്.

യോഗ്യത
മൂന്ന് വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ് സി, ബികോം കോഴ്‌സ് വിജയിച്ച് അഞ്ച് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റീസ് ആക്ട്പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കുമാണ് അവസരം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് അഖിലേന്ത്യാ തലത്തില്‍ തൊഴില്‍ പരിചയമായി പരിഗണിച്ചിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ അഭിമുഖത്തിന് പങ്കെടുക്കാം.

- Advertisement -

http://www.sdcentre.org എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 27നകം രജിസ്റ്റര്‍ ചെയ്യണം. അഭിമുഖം 29ന് രാവിലെ ഒമ്പതിന് ഇടുക്കി നെടുങ്കണ്ടം ഗവ. പോളിടെക്‌നിക്കല്‍. വിശദവിവരങ്ങള്‍ക്ക്: http://www.sdcentre.org. സന്ദര്‍ശിക്കുക.

Share This Article
Leave a comment