റെയിൽവേയിൽ ഒഴിവ്

At Malayalam
1 Min Read

ഭാരത സർക്കാരിന്റെ മിനിസ്ട്രി ഒഫ് റെയിൽവേയ്സിന്റെ റെയിൽവെ റിക്രൂട്ട്മെന്‍റ് ബോർഡ് (ആർആർബി) അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്(എഎൽപി) ഒഴിവുകളിലേക്കു (RRB ALP 2024 Tentative Exam)നാളെ (20-01-2024) മുതൽ അപേക്ഷിക്കാം.

വിശദ വിവരങ്ങൾ ചുവടെ:

പരസ്യ നമ്പർ:

RRB/SC/Advt/CEN No. 01/2024

- Advertisement -

ആകെ ഒഴിവുകൾ : 5696

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി:31-01-2024

അപേക്ഷാ ഫീസ്:500 രൂപ

എസ് സി,എസ്ടി,വിമുക്ത ഭടന്മാർ,വനിതകൾ,ട്രാൻസ്ജെൻഡർ,പിന്നാക്കവിഭാഗം ,ഇബിസി(Economically Backward Class) തുടങ്ങിയവർക്ക് 250 രൂപ.

പേയ്മെന്‍റ് മോഡ്:ഇന്‍റർനെറ്റ് ബാങ്കിങ്,ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്,അഥവാ യുപിഐ ഉപയോഗിച്ച് ഓൺലൈനായി വേണം ഫീസടയ്ക്കേണ്ടത്. ആർആർബി തിരുവനന്തപുരത്തു മാത്രം 70 ഒഴിവുകളുണ്ട്.

- Advertisement -

യോഗ്യത

മെട്രിക്കുലേഷൻ/ SSLC കൂടാതെ നിർദ്ദിഷ്ട മേഖലയിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള NCVT/ SCVT സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം.

ഡിപ്ലോമ,ഡിഗ്രി(നിർദ്ദിഷ്ട എൻജിനീയറിങ് മേഖലകളിൽ)യും അഭികാമ്യം.

- Advertisement -

പ്രായം:18-30. ഇളവുകൾ നിയമാനുസൃതം.

പരീക്ഷ:

ടെന്‍റെറ്റീവ് സിബിറ്റി 1 എക്സാം ജൂണിലും ആഗസ്റ്റിലുമായും ടെന്‍റെറ്റീവ് സിബിറ്റി 2 എക്സാം സെപ്റ്റംബറിലും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് CBAT നവംബർ 2024ലും നടക്കും. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനു ശേഷം ഡോക്യുമെന്‍റ് വേരിഫിക്കേഷനുള്ള

ഷോർട്ട് ലിസ്റ്റ് നവംബർ/ഡിസംബർ-2024 മാസങ്ങളിലായി നടക്കും

ഇന്ത്യയൊട്ടാകെ ആർആർബിയുടെ 21 ശാഖകളിലായാണ് നിയമനങ്ങൾ.

ഒരു ഉദ്യോഗാർഥിക്ക് ഒരു ശാഖാ വെബ്സൈറ്റിലേക്ക് മാത്രമേ അപേക്ഷ അയയ്ക്കാൻ സാധിക്കൂ. RRB/SC/Advt/CEN No. 01/2024 ൽ അപേക്ഷിക്കാവുന്ന ശാഖകളും ഒഴിവുകളും ചുവടെ:

RRB Ahmedabad -WR-238,RRB Ajmer-NWR-228,RRB Bangalore-SWR-473,RRB Bhopal-WCR-219,WR-65,RRB Bhubaneswar- ECoR-280,

,RRB Bilaspur-CR-124,SECR-1192,RRB chandigarh- NR-66,RRB Chennai -SR-148,RRB Guwahati-NFR-62,RRB Jammu & Srinagar-NR-39,RRB Kolkata-ER-254,SER- 91,RRB Malda-ER-161,SER-56,RRB Mumbai-SCR-26,WR-110,CR-411,RRB Muzaffarpur-ECR-38,RRB Patna-ECR-38,RRB Prayagraj-NCR-241,NR-45,RRB Ranchi-SER-153,RRB Secunderabad-ECoR-199,

SCR-599,RRB Siliguri-NFR-67,RRB Thiruvananthapuram-SR-70,RB Goarkhpur-NER-43.

ഓൺലൈൻ അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും

http://www.rrcb.gov.in സന്ദർശിക്കുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment