അര്‍ജുൻ ദാസ് മലയാളത്തില്‍ നായകനാകുന്നു

At Malayalam
1 Min Read

വേറിട്ട ഒട്ടേറെ തമിഴ് ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് അര്‍ജുൻ ദാസ്. അര്‍ജുൻ ദാസ് മലയാള സിനിമയില്‍ ആദ്യമായി നായകനാകുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. സംവിധായകൻ അഹമ്മദ് കബീറിന്റെ പുതിയ ചിത്രത്തിലാണ് അര്‍ജുൻ ദാസ് മലയാളത്തില്‍ നായകനാകുന്നത്. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ചിത്രമായിരിക്കും അര്‍ജുൻ ദാസ് നായകനാകുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജൂണ്‍, മധുരം, എന്ന സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതാണ് അഹമ്മദ് കബീര്‍ എന്ന സംവിധായകൻ. കേരള ക്രൈം ഫയൽസെന്ന സീരീസ് സംവിധാനം ചെയ്‍തും യുവ പ്രേക്ഷകരുടെ ഇഷ്‍ട സംവിധായകനാകാൻ അഹമ്മദ് കബീറിന്. അര്‍ജുൻ ദാസിനെ നായകനായുള്ള ചിത്രത്തിന്റെ സംവിധായകനായി എത്തുമ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് അഹമ്മദ് കബീറില്‍ വലിയ പ്രതീക്ഷകളാണ്. ഹേഷം അബ്‍ദുല്‍ വഹാബിന്റെ സംഗീതത്തിലുള്ള ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള ഒട്ടേറെ മുൻനിര താരങ്ങളുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. അഹമ്മദ് കബീര്‍ വൈകാതെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്തായിരിക്കും അര്‍ജുൻ ദാസിന് ചിത്രത്തില്‍ കഥാപാത്രം എന്ന് വ്യക്തമാക്കിയിട്ടില്ല. റോജിൻ കെ റോയ് ആണ് ചിത്രത്തിന്റെ പിആര്‍ഒ.

- Advertisement -

അര്‍ജുൻ ദാസ് പെരുമാണ്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴകത്ത് നായകനായി അരങ്ങേറിയത്. ഓക്സിജനിലൂടെ അര്‍ജുൻ ദാസ് തെലുങ്ക് സിനിമയിലും അരങ്ങേറി. നിലവില്‍ ഒജി എന്ന തെലുങ്ക് ചിത്രത്തില്‍ പവൻ കല്യാണിനൊപ്പവും ഒരു പ്രധാന വഷം അവതരിപ്പിക്കുന്നു. അര്‍ജുൻ ദാസ് നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് അനീതി ആണ്.

ലോകേഷ് കനകരാജ് കാര്‍ത്തിയെ നായകനാക്കി സംവിധാനം ചെയ്‍ത കൈതിയാണ് അര്‍ജുൻ ദാസിനെ നടൻ എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്‍തനാക്കിയത്. അൻപ് എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അര്‍ജുൻ ദാസ് വേഷമിട്ടത്. ലോകേഷ് കനകരാജിന്ററെ വിക്രം എന്ന സിനിമയിലും അൻപായി അതിഥി വേഷത്തില്‍ അര്‍ജുൻ ദാസ് എത്തിയിരുന്നു. ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ എന്ന ചിത്രത്തിലും അര്‍ജുൻ ദാസ് മികച്ച ഒരു വേഷത്തില്‍ എത്തിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment