ഭക്ഷ്യവകുപ്പിന് 70 കോടി കൂടി

At Malayalam
0 Min Read

ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. സിവിൽ സപ്ലൈസ് വകുപ്പിന് ഇത്തവണ പണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 1930എന്നത് 2000 കോടി ആക്കി നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.

നിയമസഭയിൽ ബജറ്റ് ചർച്ചയിന്മേലുള്ള മറുപടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മാവേലി സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ എത്തിക്കുമെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share This Article
Leave a comment