ചടയമംഗലത്ത് പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനുവാണ് മരിച്ചത്. 41 വയസ്സായിരുന്നു.
വീടിനോട് ചേർന്നുള്ള ഔട്ട്ഹൗസിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്ന മൃതദേഹം.സംഭവ സമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. മരണകാരണം വ്യക്തമല്ല.
