മധുരയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര് മരിച്ചു.നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. യമുന എക്സ്പ്രസ് വേയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഇടിയുടെ ആഖാതത്തിൽ രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കൊന്നും പരിക്കേറ്റിട്ടില്ല. എന്നാൽ കാറിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടു. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയത്. ബസ് ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് പോകുയകയായിരുന്നുണ് ബസ്.