44 തീരദേശ റോഡുകൾ ഉദ്ഘാടനം ചെയ്തു

At Malayalam
1 Min Read

മത്സ്യബന്ധന മേഖലയിലെ മാറ്റത്തിന്റെ പ്രതിഫലനമാണെന്ന് മന്ത്രിതീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിര്‍മിച്ച 44 തീരദേശ റോഡുകളുടെ ഉദ്ഘാടനം മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.

സംസ്ഥാനത്ത് 23.12 കോടി രൂപ ചെലവിട്ട് 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 44 റോഡുകളുടെ ഉദ്ഘാടനമാണ് ഓൺലൈനായി മന്ത്രി നിര്‍വഹിച്ചത്. തീരപ്രദേശത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ മത്സ്യബന്ധന മേഖലയിലുണ്ടായ മാറ്റത്തിന്റെ പ്രതിഫലനമാണ് 44 റോഡുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തതിലൂടെ പ്രകടമാകുന്നതെന്ന് മന്ത്രി പറഞ്ഞു. മത്സ്യ മേഖലയിലും തീരപ്രദേശത്തും സമഗ്രമായ വികസനം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനോടൊപ്പം തന്നെ തീരസംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം, സ്ത്രീസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവയും സർക്കാരിന് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment