ശരത് കുമാർ എൻ.ഡി.എ.യിലേക്ക്

At Malayalam
1 Min Read

തമിഴ് നടൻ ശരത് കുമാർ എൻഡിഎ സഖ്യത്തിൽ ചേരുമെന്ന് സൂചന. സമത്വ മക്കൾ കക്ഷിനേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമാണ് ശരത്‌കുമാർ . ബിജെപി നേതൃത്വവുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കിയ അദ്ദേഹം തിരുനെൽവേലി സീറ്റ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1998 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ തിരുനെൽവേലിയിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2001 ൽ രാജ്യസഭാംഗമായി.

2006 ൽ ഡിഎംകെ വിട്ട് ഭാര്യ രാധികയ്ക്കൊപ്പം അണ്ണാഡിഎംകെയിൽ ചേർന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാധിക പുറത്തായതോടെ 2007 ൽ സമത്വ മക്കൾ കക്ഷി എന്ന പാർട്ടി ആരംഭിച്ചു. 2011 ൽ തെങ്കാശിയിൽനിന്ന് നിയമസഭാംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിക്കൊപ്പം മത്സരിച്ചെങ്കിലും വിജയിച്ചില്ല.

Share This Article
Leave a comment