പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ്‌ടെക്നീഷ്യന്‍ തസ്തികയിൽ താത്കാലിക നിയമനം നടത്തും. സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള രണ്ടു വര്‍ഷത്തെ ഡി എം എല്‍ റ്റി (രണ്ട് വര്‍ഷം ), ബി എസ് സി എം എല്‍ റ്റി സര്‍ട്ടിഫിക്കറ്റ്, പാരാ മെഡിക്കല്‍ രജിസ്ട്രേഷന്‍, ഡി എം ഇ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്.
ബയോഡാറ്റ (ഫോട്ടോ ഉള്‍പ്പെടെ)യും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം പെരിനാട് ഗ്രാമപഞ്ചായത്തില്‍ ഫെബ്രുവരി 12ന് രാവിലെ 11ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ : 9633827171