അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി ആക്രമിക്കപ്പെട്ടു

At Malayalam
1 Min Read

അമേരിക്കയിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്കു നേരെ കവർച്ചക്കാരുടെ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലി എന്ന യുവാവിനാണ് പരുക്കേറ്റത്. ഇതിന്‍റെ വിഡിയൊ ദൃശങ്ങൾ പുറത്തുവന്നു.

വീട്ടിലേക്ക് വരുന്നതിനിടെ നാലുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് വീഡിയോയിൽ പറയുന്നുണ്ട്. വായിൽ നിന്നും തലയിൽ നിന്നും ചോര ഓലിക്കുന്ന നിലയിലാണ് യുവാവ് സഹായം അഭ്യർഥിച്ച് വീഡിയൊ പോസ്റ്റ് ചെയ്തത്. അലിയുടെ കയ്യിൽ ഉണ്ടായിരുന്ന പണവും മറ്റും ഇവർ കൊള്ളയടിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു മാസത്തിനിടെ അമെരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യത്യസ്ത അക്രമസംഭവങ്ങളിൽ ജനുവരിയിൽ മാത്രം നാല് വിദ്യാർഥികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Share This Article
Leave a comment