മ്യാന്‍മറുമായുള്ള അതിര്‍ത്തിയിലെ 1,643 കിലോമീറ്റര്‍ മുഴുവന്‍ സുരക്ഷാവേലി കെട്ടാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതോടെ അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ക്ക് 16 കിലോമീറ്റര്‍ പരസ്പരം സഞ്ചരിക്കാന്‍ അനുവദിക്കുന്ന സ്വതന്ത്ര ഇടനാഴിക്ക് അന്ത്യം കുറിക്കും. മണിപ്പൂരിലെ മൊറെയില്‍ 10 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇതിനകം വേലി കെട്ടിക്കഴിഞ്ഞതായി അമിത് ഷാ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.