രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ആരാധകരെ നേരില്‍ കണ്ട് വിജയ്. പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ചാണ് താരം ആരാധകരെ കണ്ടത്. ആയിരക്കണക്കിന് പേർ താരത്തെകാണാൻ എത്തിയിരുന്നു.
പുതുച്ചേരിയിലെ പാഞ്ചാലയില്‍ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് എന്ന ചിത്രത്തിന്റെ സെറ്റില്‍ വന്ന ആരാധകരെ വിജയ് വാനിന്റെ മുകളില്‍ കയറിയാണ് കണ്ടത്. പുഷ്പ വൃഷ്ടിയോടെയും ഹാരമെറിഞ്ഞുമാണ് ആരാധകര്‍ വിജയ്യെ സ്വീകരിച്ചത്. ആരാധകർ എറിഞ്ഞുകൊടുത്ത ഹാരവും വിജയ് എടുത്തണിഞ്ഞു. ആരാധകരെ കൈ വീശി കാണിച്ച വിജയ് അവര്‍ക്കൊപ്പം ഒരു സെല്‍ഫി വിഡിയോയും എടുത്തു.
