സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ

At Malayalam
4 Min Read

2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബഡ്ജറ്റാണിത്. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച. ബഡ്ജറ്റിന്റെ വിശദ വിവരങ്ങൾ അറിയാം..

  • ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഡിജിറ്റൽ സർവകലാശാലയ്ക്ക് വായ്പയെടുക്കാന്‍ സർക്കാർ പലിശ ഇളവ് നൽകും.
  • 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും.
  • ഭക്ഷ്യ സംരക്ഷണ സ്റ്റാർട്ട് രംഗത്ത് കൂടുതൽ പദ്ധതികൾ
  • വർക്ക് ഫ്രം ഹോം വ്യാപിപ്പിക്കുന്നതിന് വർക്ക് പോഡുകൾ സ്ഥാപിക്കും
  • സംസ്ഥാന വ്യാപകമായി ലീസ് സെന്റർ- 10 കോടി.
  • സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരും.
  • ടൂറിസം മേഖലയിൽ 5000 കോടിയുടെ വികസന പദ്ധതി
  • മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ തുടങ്ങും. കേരളത്തിൽനിന്ന് പുറത്തുനിന്നുള്ളവർക്കും വിദേശത്തുള്ളവർക്കും ഇവിടെ പരിചരണം നൽകും
  • ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും. പ്രവാസികളായ അക്കാദമിക് വിദഗ്ധരുടെ ടാസ്ക‌് ഫോഴ്സ് രൂപവത്കരിക്കും. വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കും
  • സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കാൻ നടപടിയെടുക്കും നികുതി ഇളവുകൾ ഉൾപ്പെടെ നൽകിയിരിക്കും സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുക.
  • കായിക മേഖലയിൽ 10000 തൊഴിലവസരം. കായിക സമ്മിറ്റിലൂടെ 5000 കോടി നിക്ഷേപം
  • കാർഷികമേഖലക്ക് 1698 കോടി. ഭക്ഷ്യകാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും.
  • നാളികേരം വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉൽപാദനത്തിന് വകയിരുത്തി. നാളികേര വികസന പദ്ധതിക്ക് 65 കോടി.
  • സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി. വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടി.
  • കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടി
  • കാർഷിക സർവകലാശാലക്ക് 75 കോടി. ക്ഷീര വികസനത്തിന് 150.25 കോടി വകയിരുത്തി. മൃഗ പരിപാലനത്തിന് 535.9 കോടി.
  • വിഷരഹിത പച്ചക്കറിക്ക് 78 കോടി.സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി.ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടി
  • മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി
  • പുനർഗേഹം പദ്ധതിക്ക് 40 കോടി. മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടി. പൊഴിയൂരിൽ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി
  • മനുഷ്യ -വന്യജീവി സംഘർഷം ലഘൂകരിക്കാൻ 48.85 കോടി വകയിരുത്തി.
  • കോഴിക്കോട് പെരുവണ്ണാമുഴിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ടൈഗർ സഫാരി പാർക്ക് ആരംഭിക്കും
  • എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി. തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വികസനത്തിന് പത്തു കോടി
  • അതി ദാരിദ്ര നിർമ്മാർജ്ജന പരിപാടിക്ക് 50 കോടി. സാക്ഷരത പരിപാടിക്ക് 20 കോടി.
  • ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും. ഭവന നിർമ്മാണ മേഖലയ്ക്ക് 57.62 കോടി. എം എൻ ലക്ഷം വീട് പുനർനിർമാണത്തിന് 10 കോടി.
  • ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തി. പ്രാദേശിക വികസന പരിപാടികൾക്ക് 252 കോടി. മൈറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിർമിക്കാൻ 2150 കോടി.
  • സഹകരണ മേഖലക്ക് 134.42 കോടി. വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി. ഇടമലയാർ പദ്ധതിക്ക് 35 കോടി
  • കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിന് 30 കോടി കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണത്തിന് രണ്ടു കോടി. കൈത്തറി മേഖലയ്ക്ക് 51.8 കോടി
  • മേയ്ക്ക് ഇൻ കേരളക്ക് 1829 രൂപ വകയിരുത്തി
  • തിരുവനന്തപുരത്തെ ലൈഫ് സയൻസ് പാർക്കിന് 35 കോടി.
  • റബ്ബറിന്റെ താങ്ങുവില 170ൽനിന്ന് 180ആയി വർധിപ്പിച്ചു
  • കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി -പാലക്കാട് റീച്ച് നിർമ്മാണത്തിന് 200 കോടി വകയിരുത്തി.
  • കേരള സ്റ്റാർട്ട് അപ്പ് മിഷൻ പ്രവർത്തനങ്ങൾക്കായി 90.52 കോടി. സ്റ്റാർട്ട് അപ്പ് സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപം നടത്തുന്നത് പരിഗണിക്കും
  • ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആയിരം കോടി. സംസ്ഥാന പാത വികസനത്തിന് 75 കോടി
  • കെഎസ്ആർടിസിക്ക് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ 92 കോടി വകയിരുത്തി. ഇത് ഉൾപ്പെടെ കെഎസ്ആർടിസിക്ക് 128.54 കോടി വകയിരുത്തി
  • പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി വകയിരുത്തി. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്തു കോടി.
  • ഓരോ ജില്ലയിലെയും ഒരു സ്കൂൾ മോഡൽ സ്കൂളായി ഉയർത്തും. 6 മാസത്തിൽ ഒരിക്കൽ അധ്യാപകർക്ക് പരിശീലനം
  • അഞ്ച് പുതിയ നഴ്സിങ് കോളേജ് തുടങ്ങും. റോബോട്ടിക് സർജറിക്ക് 29 കോടി
  • പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി. ചികിത്സ സഹായം ഉൾപ്പെടെ നൽകും.
  • പാലക്കാട് മെഡിക്കൽ കോളേജിന് 50 കോടി. എസ് എസി, എസ് ടി വിദ്യാർത്ഥികളുടെ നൈപുണ്യ വികസന പദ്ധതിക്കായി 55 കോടി
  • ക്ഷേമ പെൻഷൻ തുക വർധിപ്പിച്ചില്ല
  • പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കും.
  • സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക
  • നവകേരള സദസിൽ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി
  • സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു.

  • മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും
  • ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കും
  • ഉപയോഗശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽനിന്നായി 200 കോടിയുടെ സമാഹരണം
  • കോടതി ഫീസ് വർധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു.മോട്ടോർ വാഹന നിരക്കുകൾ പരിഷ്കരിക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment