യുപിഎസ്‌സി, 69 ഒഴിവുകൾ

At Malayalam
1 Min Read

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 69 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡൽഹി സർക്കാരിനു കീഴിൽ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിൽ സ്പെഷലിസ്റ്റ് ഗ്രേഡ് 3 (ജനറൽ സർജറി) തസ്തികയിൽ 24 ഒഴിവും കേന്ദ്ര ജലശക്തി വകുപ്പിനു കീഴിൽ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിൽ സയന്‍റിസ്റ്റ് ബി (സിവിൽ എൻജിനിയറിംഗ്) തസ്തികയിൽ 20 ഒഴിവും സയന്‍റിസ്റ്റ് ബി (എർത്ത് സയൻസസ്) തസ്തികയിൽ 6 ഒഴിവും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൽ വിവിധ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഗ്രേഡ് 3 തസ്തികയിൽ 16 ഒഴിവുകളുമാണ് ഉള്ളത്www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിൽ അപേക്ഷിക്കണം. www.upsc.gov.in

Share This Article
Leave a comment