ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്സ് ലൈസൻസിനും അപേക്ഷിക്കാനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തി വകുപ്പ്. ഡ്രൈവിംഗ് ലൈസെൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്കു വേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റിന് ഇനി മുതൽ പുതിയ ഫോർമാറ്റ് ഉണ്ടാകുമെന്നാണ് ഗതാഗത കമ്മിഷണറുടെ അറിയിപ്പിൽ പറയുന്നത്.
കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് ഇതിനു കാരണമായി പറയുന്നത്. ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്കുള്ള ഫോം നമ്പർ ഐ എ യിലാണ് മാറ്റം. വർണ്ണാന്ധത (കളർ ബ്ലൈൻ്റ്നസ് ) ഇല്ല എന്ന് ഫോം 1എ യിൽ അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തണം. അല്ലെങ്കിൽ ഇത്തരം സേവനങ്ങൾ ലഭിക്കില്ല എന്ന് അറിയിപ്പിൽ പറയുന്നു.
