18 കാരിയെ ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ ബലാത്സംഗം ചെയ്തു

At Malayalam
1 Min Read

ദക്ഷിണ ഡൽഹിയിലെ മദൻഗിർ സ്വദേശിനിയായ പതിനെട്ടുകാരിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കൾ ചേർന്നു ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ മാളവ്യ നഗർ മേഖലയിലാണ് പെൺകുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായി.
ഇൻ‌സ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാക്കളുടെ നിർദ്ദേശപ്രകാരം ജനുവരി 29ന് ഉച്ചയ്ക്ക് ഒരു മണിയോടെ പെൺകുട്ടി മദൻഗിറിലെ ഒരു പ്രദേശത്ത് എത്തിച്ചേരുകയായിരുന്നു. പെൺകുട്ടി അവിടെ എത്തിയപ്പോൾ യുവാക്കൾ രണ്ടുപേരും ഇരുചക്ര വാഹനത്തിൽ കാത്തുനിൽപ്പുണ്ടായിരുന്നു. വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി നിരസിച്ചു. തുടർന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വാഹനത്തിൽ കയറ്റുകയും മാളവ്യനഗറിലേക്കു കൊണ്ടുപോവുകയുമായിരുന്നു.

മാളവ്യനഗറിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം പെൺകുട്ടിയ്ക്ക് ഇവർ ഭക്ഷണം വാങ്ങിനൽകി. മയക്കുമരുന്ന് കലർത്തിയ ഭക്ഷണം കഴിച്ച പെൺകുട്ടി അബോധാവസ്ഥയിലായി. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. വ്യാഴാഴ്ച രാത്രി മീററ്റിൽ നടത്തിയ റെയ്ഡിലാണ് രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയത്.

- Advertisement -

ഇരുപത്തിയൊന്നും പത്തൊമ്പതും വയസുളള രണ്ട് യുവാക്കളെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി കമ്മിഷണർ അങ്കിത് ചൗഹാൻ പറഞ്ഞു. ജനുവരി 29നു തന്നെ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment