പ്രിയദർശൻ – അക്ഷയ് കുമാർ ചിത്രം ഉടൻ

At Malayalam
1 Min Read

കരിയറിലെ തൻ്റെ ആദ്യ ഹൊറര്‍ കോമഡി ചിത്രം ഒരുക്കാന്‍ പ്രിയദര്‍ശന്‍ തയ്യാറെടുക്കുന്നു. ഹിന്ദിയിൽ അക്ഷയ് കുമാറിനെ നായകനാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 14 വര്‍ഷത്തിനു ശേഷമാണ് ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ അക്ഷയ് കുമാര്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2021 ല്‍ പ്രദര്‍ശനത്തിനെത്തിയ ഹം​ഗാമ – 2 ന് ശേഷം പ്രിയദര്‍ശന്‍റെ സംവിധാനത്തിലെത്തുന്ന ഹിന്ദി ചിത്രവുമാണിത്.

ബോളിവുഡില്‍ ഹിറ്റു ചിത്രങ്ങള്‍ ഒരുക്കിയ കൂട്ടുകെട്ടാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും ചേർന്ന കൂട്ട്. ഹേര ഫേരിയും ഭൂല്‍ ഭുലയ്യയും തുടങ്ങി ഇവരുടെ മിക്ക ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയങ്ങളായിരുന്നു. എന്നാല്‍ 2010 ല്‍ പുറത്തിറങ്ങിയ ഖട്ട മീഠയ്ക്കു ശേഷം ഇവരുടേതായി ചിത്രങ്ങളൊന്നും വന്നിരുന്നില്ല. ഇരുവരുടെയും ഏഴാമത്തെ ചിത്രം കൂടിയാണിത്. ഭൂല്‍ ഭുലയ്യയുടെ തുടര്‍ച്ചയോ സ്പിന്‍ ഓഫോ അല്ല പുതിയ ചിത്രമെന്നും ഒറിജിനല്‍ ആശയമാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

- Advertisement -

ചിത്രത്തിന്റെ തിരക്കഥ ആരാണ് എന്ന ചോദ്യത്തിന് “അത് നിര്‍മ്മാതാവ് ഏക്ത കപൂര്‍ എനിക്ക് തന്നതാണ്. അത് ഭൂല്‍ ഭുലയ്യ അല്ല. മറിച്ച് ഒരു ഹൊറര്‍ കോമഡി ആയിരിക്കും. ഫാന്‍റസി ഹൊറര്‍ ​ഗണത്തില്‍ പെടുന്ന ഒന്ന്. അതായത് ഭയം എന്നത് യാഥാര്‍ഥ്യത്തിന്‍റെ പരസരത്തുനിന്ന് ഉണ്ടാവുന്നത് ആവില്ല. ഭൂല്‍ ഭുലയ്യയെ ഹ്യൂമറിന്‍റെ പശ്ചാത്തലമുള്ള സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നേ ഞാന്‍ പറയൂ”, പ്രിയദര്‍ശന്‍ പറയുന്നു. ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിക്കുന്നു.

മലയാളത്തില്‍ വന്‍ വിജയം നേടിയ മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂല്‍ ഭുലയ്യ. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തെത്തിയ ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആയിരുന്നു നായകന്‍. ഈ ചിത്രത്തിന്‍റെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആയി 2022 ല്‍ പുറത്തെത്തിയ ഭൂല്‍ ഭുലയ്യ – 2 സംവിധാനം ചെയ്തത് അനീസ് ബസ്മി ആയിരുന്നു. ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാ​ഗം ഈ വര്‍ഷം ഇറങ്ങുന്നുമുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment