ദുബായിൽ യുവാവ് കഞ്ചാവുമായി പിടിയിൽ

At Malayalam
1 Min Read

ലഗേജില്‍ കഞ്ചാവുമായെത്തിയ യുവാവ് ദുബൈ വിമാനത്താവളത്തില്‍ പിടിയിലായി. കഞ്ചാവും കഞ്ചാവ് ചെടി മുറിയ്ക്കാനായി നിര്‍മ്മിച്ച ഉപകരണവുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. 25കാരനായ യൂറോപ്യന്‍ പൗരനാണ് ഇയാൾ.എയര്‍പോര്‍ട്ട് കസ്റ്റംസ് ആണ് ഇയാളെ പ്രാഥമിക കോടതിയില്‍ ഹാജരാക്കിയത്. യുവാവിന് കോടതി 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. പിഴക്ക് പുറമെ ഇയാളെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനും ഉത്തരവിട്ടു.

ഇതിനെതിരെ പ്രതി ദുബൈ കോടതിയെ സമീപിച്ചു. അപ്പീല്‍ പരിഗണിച്ച കോടതി, പിഴ ശിക്ഷ ശരിവെച്ചെങ്കിലും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കി. പിഴ ഈടാക്കിയ പ്രാഥമിക കോടതി ഉത്തരവ് ദുബൈ കോടതി ശരിവച്ചു. തന്‍റെ പേരില്‍ ക്രിമിനല്‍ റെക്കോര്‍ഡുകളില്ലെന്ന യുവാവിന്‍റെ വാദം അംഗീകരിച്ചാണ് നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കിയത്. യു എ ഇയ്ക്ക് പുറത്ത് ഉപയോഗിച്ചിരുന്ന കഞ്ചാവ് യു എ ഇയിലേക്കുള്ള യാത്രയില്‍ ലഗേജില്‍ അബദ്ധത്തില്‍ അകപ്പെട്ടതാണെന്നാണ് യുവാവ് പറഞ്ഞത്.

ദുബൈയില്‍ വന്നിറങ്ങിയ യുവാവിന്‍റെ ലഗേജില്‍ മരുന്നുകള്‍ സൂക്ഷിച്ച ബോക്സിലാണ് ക്യാപ്സ്യൂള്‍ രൂപത്തില്‍ സൂക്ഷിച്ച ആയുര്‍വേദ ഗുളികകള്‍ കണ്ടെത്തിയത്. കഞ്ചാവ് ചെടി മുറിയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം കണ്ടതോടെയാണ് എയര്‍പോര്‍ട്ട് കസ്റ്റംസ് വിശദ പരിശോധന നടത്തിയത്. തുടര്‍ന്ന് ഗുളികകള്‍ കണ്ടെത്തുകയും ഫോറന്‍സിക് പരിശോധനയില്‍ ഇത് കഞ്ചാവാണെന്ന് തെളിയുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായും പരിശോധനയില്‍ വ്യക്തമായി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment