അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ

At Malayalam
1 Min Read

ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കു വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. ഓപ്പൺ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്നതാണ്. 2024 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല. നിയമാനുസൃത വയസ്സിളവ് ബാധകമാണ്. ശമ്പള സ്കെയിൽ 15600-39100.

നിശ്ചിത യോഗ്യതയുള്ള ഓപ്പൺ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ഫെബ്രുവരി 12 നകം ബന്ധപ്പെട്ട് പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. നിലവിൽ ജോലി ചെയ്ത്കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0471- 2330756 എന്ന നമ്പറിൽ ബന്ധപ്പെടുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment