കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു. കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ ഡോ. രേണു രാജ് അറിയിച്ചു. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കണം. ആനയെ പിന്തുടരുകയോ ദൃശ്യം എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ജില്ലാ കളക്റ്റർ അറിയിച്ചു. ആഴ്ചകൾക്ക് മുൻപ് മാനന്തവാടിയുടെ സമീപ പ്രദേശങ്ങളിലിറങ്ങിയ കരടി ആശങ്കയുണ്ടാക്കിയിരുന്നു. ഈ ആശങ്ക നീങ്ങിയപ്പോഴാണ് ജനവാസ കേന്ദ്രങ്ങളിൽ ആനയെത്തിയത്.
മാനന്തവാടി ടൗണിലുള്ള സ്കൂളുകളിലേക്ക് ഒരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാർഥികളെ അയക്കരുതെന്ന് മാനന്തവാടി തഹസിൽദാർ അറിയിച്ചു. സ്കൂളുകളിലെത്തിയ വിദ്യാർഥികളെ സുരക്ഷിതമായി നിർത്താനും നിർദേശം നൽകി. തലപ്പുഴ ഭാഗത്തെ വനത്തിൽ നിന്നാണ് കാട്ടാന എത്തിയതെന്നാണ് കരുതുന്നത്.
