കുട്ടികളെ എറിഞ്ഞുകൊന്ന പിതാവിനെയും കാമുകിയെയും വധിച്ചു

At Malayalam
1 Min Read

ചൈനയിൽ ബഹുനില കെട്ടിടത്തിന്റെ 15ാം നിലയിലെ ജനലിലൂടെ രണ്ട് മക്കളെ എറിഞ്ഞുകൊന്ന പിതാവിന്റെയും കാമുകിയുടെയും വധശിക്ഷ നടപ്പാക്കി. ഷാംഗ് ബോ, കാമുകി യേ ചെംഗ്ചെൻ എന്നിവരെയാണ് ബുധനാഴ്ച സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം വിഷം കുത്തിവച്ച് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.

തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ചിംഗ് നഗരത്തിൽ 2020 നവംബറിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതനാണെന്നും രണ്ട് വയസുള്ള പെൺകുട്ടിയുടെയും ഒരുവയസുള്ള ആൺകുട്ടിയുടെയും പിതാവാണെന്നുമുള്ള കാര്യം മറച്ചുവച്ച് ബോ,​ യേയുമായി അടുക്കുകയായിരുന്നു.

2020 ഫെബ്രുവരിയിൽ ഇയാൾ ഭാര്യയുമായുള്ള ബന്ധം വേർപെടുത്തി.കുട്ടികളെ ഒഴിവാക്കിയാൽ മാത്രമേ ഒരുമിച്ച് ജീവിക്കാനാകൂ എന്ന് യേ നിർബന്ധിച്ചു. ഇതോടെ കുട്ടികളെ അപ്പാർട്ട്മെന്റിന്റെ ജനൽ വഴി ബോ താഴേക്ക് എറിഞ്ഞുകൊന്നു. താൻ ഉറങ്ങിക്കിടന്നപ്പോഴാണ് കുട്ടികൾ താഴെ വീണതെന്നും ആളുകൾ ബഹളം വച്ചപ്പോഴാണ് വിവരമറിഞ്ഞതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

പൊട്ടിക്കരയുന്ന വീഡിയോകളും ഇയാൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ,​ യേയുടെ നിർദ്ദേശ പ്രകാരം ബോ കുട്ടികളെ കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടികളെ കൊല്ലാൻ യേ,​ ബോയ്ക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നെന്നും പൊലീസ് പറയുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment