ഗർഭിണിയെ ബസ്സിൽ നിന്നും തള്ളിയിട്ട് കൊന്നു

At Malayalam
0 Min Read

ഗർഭിണിയായ 19കാരിയെ ഭർത്താവ് ഓടുന്ന ബസിൽ നിന്നും തള്ളിയിട്ട് കൊന്നു. തമിഴ്നാട് ദിണ്ഡിഗലിലാണ് സംഭവം. ദിണ്ഡിഗല്‍ സ്വദേശിനിയായ വളര്‍മതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വളർമതിയുടെ ഭർത്താവ് പാണ്ഡ്യനെ അറസ്റ്റ് ചെയ്തു. വിവാഹ സമ്മാനമായി അച്ഛൻ നൽകുന്ന സ്കൂട്ടര്‍ വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് വളര്‍മതി കൊല്ലപ്പെട്ടത്.

തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന്‍റെ പുറകുവശത്ത് വാതിലിനോട് ചേർന്നുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്. പാണ്ഡ്യന്‍ മദ്യപിച്ചിരുന്നതായാണ് വിവരം. യാത്രയ്ക്കിടെയുണ്ടായ തർക്കത്തിന് തുടർന്നാണ് കൊലപാതകം നടന്നത്. 8 മാസം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. വളർമതി 5 മാസം ഗർഭിണിയായിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment