കേന്ദ്ര ബഡ്ജറ്റ് 2024: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം..

At Malayalam
1 Min Read

രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു. പൊതുതെരഞ്ഞെടുപ്പ് വരാനിരിക്കേ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും സമ്പദ് രം​ഗത്ത് ​ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്നും ധനമന്ത്രി. പൂർണ ബജറ്റ് തെരഞ്ഞെടുപ്പിന് ശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അടുത്ത അഞ്ച് വർഷം അഭൂതപൂർവമായ വികസനത്തിന്റെ വർഷങ്ങളായിരിക്കുമെന്നും ജിഡിപി-ഭരണനിർവഹണം- വികസനം-പ്രകടനം എന്നിവയിൽ സർക്കാർ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബഡ്ജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ബഡ്ജറ്റിലെ പ്രധാന പദ്ധതികൾ ഇവയാണ്:

  • ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ ആശാ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തും.
  • പത്ത് വർഷത്തിനിടെ വനിതാ സംരംഭകർക്ക് 30 കോടി മുദ്ര യോജന വായ്പ‌ അനുവദിച്ചു.
  • 40000 സാധാരണ റെയിൽ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയർത്തും.
  • അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാർക്കുകൾ കൂടി സ്ഥാപിക്കും.
  • അടുത്ത അഞ്ചുകൊല്ലത്തിൽ പി.എം.എ.വൈയിലൂടെ രണ്ടുകോടി വീടുകൾ കൂടി സാധ്യമാക്കും
  • സമ്പൂർണ ബജറ്റിൽ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ്‌മാപ്പ് .
  • കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും
  • രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 149 ആയി.
  • പുരപ്പുറ സോളാർ പദ്ധതിയിലൂടെ 1 കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.
  • ആദായനികുതി ഘടനയിൽ മാറ്റമില്ല
  • ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ നിരക്ക് കുറയ്ക്കും.
  • മൂന്ന് പ്രധാന റെയിൽവേ സാമ്പത്തിക ഇടനാഴി പദ്ധതികൾ നടപ്പാക്കും
  • സ്റ്റാർട്ടപ്പുകൾക്കും പെൻഷൻ ഫണ്ടുകൾക്കും ഉൾപ്പെടെ നൽകിവന്നിരുന്ന നികുതി ഇളവ് 2025 മാർച്ച് വരെ നീട്ടും
  • അടിസ്ഥാനസൗകര്യ വികസനത്തിന് 11.11 ലക്ഷം കോടി
  • പ്രത്യക്ഷനികുതി നിരക്കിലും പരോക്ഷ നികുതി നിരക്കിലും വ്യത്യാസമില്ല
  • എണ്ണക്കുരു ഉത്പാദനത്തിൽ സ്വയംപര്യാപ്ത‌ത കൈവരിക്കാൻ പദ്ധതി
  • ക്ഷീരകർഷകർക്ക് കൈത്താങ്ങ്. ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് നിയന്ത്രിക്കാൻ പദ്ധതി. ഡയറി പ്രൊസസിങ് ഫണ്ട് സ്ഥാപിക്കും
  • സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും. പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും.
Share This Article
Leave a comment