ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ഐസിയുവിൽ

At Malayalam
0 Min Read
Mayank Agarwal Admitted To ICU

ഇന്ത്യന്‍ ക്രിക്കറ്റ് താരവും കര്‍ണാടക രഞ്ജി ട്രോഫി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയിലും വായിലും പൊള്ളലേറ്റതിനെ തുടര്‍ന്നാണ് താരത്തെ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അറിയുന്നത്. എന്നാല്‍ കാരണം വ്യക്തമായിട്ടില്ല. അഗര്‍ത്തലയില്‍ നിന്നും സൂറത്തിലേക്ക് യാത്ര ചെയ്യാനിരിക്കെയാണ് സംഭവം. ഐ സി യുവില്‍ പ്രവേശിക്കപ്പെട്ട താരം അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Share This Article
Leave a comment